/uploads/news/1359-IMG-20200127-WA0030.jpg
Obituary

കാൽനട യാത്രക്കാരൻ വാൻ ഇടിച്ചു മരിച്ചു. 


കഴക്കൂട്ടം: വാൻ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പൗണ്ടുകടവ്, മടത്തുനട നിഷാ ഭവനിൽ ലോട്ടറി കച്ചവടക്കാരനായ സുബാഷ് (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ന് ദേശീയ പാതയിൽ പോങ്ങുംമൂട് ചേന്തിക്ക് സമീപമാണ് അപകടം. ശ്രീകാര്യം ഭാഗത്തു നിന്നും പോങ്ങുമൂട് ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന സുബാഷിനെ അതെ ദിശയിൽ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുബാഷിനെ പോലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച്ച രാവിലെ 9 മണിയോടു കൂടി മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: അശ്വതി. അച്ഛൻ: പ്രകാശൻ. അമ്മ: ഇന്ദിര.

കാൽനട യാത്രക്കാരൻ വാൻ ഇടിച്ചു മരിച്ചു. 

0 Comments

Leave a comment